---
title: "കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; വീട്ടുകാ‌ർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Car loses control and crashes into wall; family barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313638/car-loses-control-and-crashes-into-wall-family-barely-escapes"
published_at: "2025-09-08T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf04a77b8fc_accident.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; വീട്ടുകാ‌ർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4:30-ഓടെ പാച്ചല്ലൂരിന് സമീപം നൂറാണി ജംഗ്ഷനിലാണ് അപകടം നടന്നത്.

## Article Content

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4:30-ഓടെ പാച്ചല്ലൂരിന് സമീപം നൂറാണി ജംഗ്ഷനിലാണ് അപകടം നടന്നത്.

നൂറാണി ജംഗ്ഷനിലൂടെ വന്ന മാരുതി ബലേനോ കാർ നിയന്ത്രണം വിട്ട് സമീപത്തെ സോമരാജൻ്റെ വീടിൻ്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. മതിലിന്റെ ഒരു ഭാഗം തകർത്ത് നിന്ന കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടസമയം വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രികർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313638/car-loses-control-and-crashes-into-wall-family-barely-escapes)