---
title: "യുവാവിന്റെ പരാക്രമം; റസ്റ്റോറൻ്റ് അടിച്ചു തകർത്തു, ആശുപത്രിയിലേക്ക് പോയ അമ്മയെയും മകനെയും മർദ്ദിച്ചു"
english_title: "Young man's bravery; He smashed up a restaurant and beat up a mother and son who went to the hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313633/young-mans-bravery-he-smashed-up-a-restaurant-and-beat-up-a-mother-and-son-who-went-to-the-hospital"
published_at: "2025-09-08T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf015587937_attack.jpg"
keywords: []
---

# യുവാവിന്റെ പരാക്രമം; റസ്റ്റോറൻ്റ് അടിച്ചു തകർത്തു, ആശുപത്രിയിലേക്ക് പോയ അമ്മയെയും മകനെയും മർദ്ദിച്ചു

> **Lead Summary:** തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ യുവാവിന്റെ പരാക്രമം. മണ്ണന്തല സ്വദേശിയായ അലൻ എന്നയാളാണ് വ്യാപകമായ അക്രമം നടത്തിയത്.

## Article Content

തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ യുവാവിന്റെ പരാക്രമം. മണ്ണന്തല സ്വദേശിയായ അലൻ എന്നയാളാണ് വ്യാപകമായ അക്രമം നടത്തിയത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തിരുവമ്പാടി ബീച്ചിലെ ഒരു റസ്റ്റോറൻ്റ് ഇയാൾ അടിച്ചു തകർത്തു. റസ്റ്റോറൻ്റിൻ്റെ ജനൽച്ചില്ലുകളും സാധനസാമഗ്രികളും നശിപ്പിച്ചു.

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകളും ഇയാൾ തകർത്തു.ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയെയും മകനെയും ഇയാൾ മർദ്ദിച്ചു. തുടർന്ന് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന ഒരാളെയും ഇയാൾ ആക്രമിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313633/young-mans-bravery-he-smashed-up-a-restaurant-and-beat-up-a-mother-and-son-who-went-to-the-hospital)