---
title: "ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ ബൈക്കിടിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം"
english_title: "A middle-aged man met with a tragic end when he was hit by a bike while walking home after watching Onam celebrations."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313521/a-middle-aged-man-met-with-a-tragic-end-when-he-was-hit-by-a-bike-while-walking-home-after-watching-onam-celebrations"
published_at: "2025-09-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be80ffe5bc8_accident.jpg"
keywords: []
---

# ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ ബൈക്കിടിച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു ആണ് മരിച്ചത്.

തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ബാബു. ഈ സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിക്കൂടി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി.മക്കൾ: നിമിഷ ബാബു, , നിഖിൽ ബാബു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313521/a-middle-aged-man-met-with-a-tragic-end-when-he-was-hit-by-a-bike-while-walking-home-after-watching-onam-celebrations)