---
title: "പിറവത്ത് വീട് തകർന്നു വീണു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "House collapses in Piravam; family barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313503/house-collapses-in-piravam-family-barely-escapes"
published_at: "2025-09-08T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be751a71846_PIRAVOM.jpg"
keywords: []
---

# പിറവത്ത് വീട് തകർന്നു വീണു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പിറവം : കാറ്റും മഴയുമൊന്നും ഇല്ലാതിരുന്നിട്ടും പൊടുന്നനെ വീടിൻ്റെ മേൽക്കൂര തകർന്നുവീണു. വീട്ടമ്മയും മക്കളുമടക്കം മൂന്നുപേർ അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

പിറവം : കാറ്റും മഴയുമൊന്നും ഇല്ലാതിരുന്നിട്ടും പൊടുന്നനെ വീടിൻ്റെ മേൽക്കൂര തകർന്നുവീണു. വീട്ടമ്മയും മക്കളുമടക്കം മൂന്നുപേർ അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പിറവം പാലച്ചുവട് തേക്കുംമൂട്ടിൽപ്പടി കമ്പനിപ്പടിയിൽ താഴത്തെ കഴുന്നാട്ട് പരേതനായ മോഹനന്റെ ഓടുമേഞ്ഞ പഴയ വീടാണ് ഞായറാഴ്ച പുലർച്ചെ പെട്ടെന്ന് തകർന്നത്.മോഹനന്റെ ഭാര്യ ഗീത, വീടിന്റെ പിൻഭാഗത്തായിരുന്നു.

വീട്ടിൽ ഉറങ്ങുകയായിരുന്ന മോഹനന്റെ മക്കൾ അഭിജിത്തും അഭിലാഷും എന്തോ ഞെരിയുന്ന വലിയ ശബ്ദംകേട്ട് ഓടി പുറത്തിറങ്ങിയതിനാലാണ് സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇളയ മകൻ അഭിലാഷിന് തലയിൽ ഓടുവീണ് ചെറിയ മുറിവുണ്ട്. വിവരമറിഞ്ഞ് കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, സി.ജെ. ജോജിമോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313503/house-collapses-in-piravam-family-barely-escapes)