---
title: "ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ;  മുത്തശ്ശി മുങ്ങിമരിച്ചു"
english_title: "Grandmother drowns while trying to save her grandson from drowning"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313321/grandmother-drowns-while-trying-to-save-her-grandson-from-drowning"
published_at: "2025-09-07T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd1a00c752c_swim_.jpg"
keywords: []
---

# ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ;  മുത്തശ്ശി മുങ്ങിമരിച്ചു

> **Lead Summary:** കോതമംഗലം: ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. തിരികെ കയറാനാകാതെ മുത്തശ്ശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്‍റെ ഭാര്യ ലീലയാണ്​ മരിച്ചത്.

## Article Content

കോതമംഗലം: ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. തിരികെ കയറാനാകാതെ മുത്തശ്ശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്‍റെ ഭാര്യ ലീലയാണ്​ മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഇരുവരും കണ്ണാടിക്കോട് കോഴിപ്പാറ തടയണക്ക്​ സമീപം കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ മകളുടെ മകൻ അഞ്ചാംക്ലാസ് വിദ്യാർഥി അദ്വൈത് ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നാലെയെത്തി 200 മീറ്ററോളം താഴെ അദ്വൈതിനെ രക്ഷിച്ച് മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല ഒഴുക്കിൽപെട്ടു.

മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ കണ്ടുനിന്നവരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസി പത്താംക്ലാസ് വിദ്യാർഥി യു.എസ്. മുഹമ്മദ് ഫയാസ് രക്ഷിച്ച് കരക്കെത്തിച്ചു. 500 മീറ്ററോളം താഴെ ചാത്തക്കുളം ഭാഗത്തുനിന്ന് ലീലയുടെ മൃതദേഹം നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313321/grandmother-drowns-while-trying-to-save-her-grandson-from-drowning)