---
title: "റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് അപകടം ;  59 കാരന് ദാരുണാന്ത്യം"
english_title: "59-year-old dies after being hit by bike while crossing road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313314/59-year-old-dies-after-being-hit-by-bike-while-crossing-road"
published_at: "2025-09-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd189e7346f_accident_.jpg"
keywords: []
---

# റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് അപകടം ;  59 കാരന് ദാരുണാന്ത്യം

> **Lead Summary:** കോവളം: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു. ആഴാകുളം വാർഡിൽ ചിറ്റാഴക്കുളം മേലെ ചാനൽക്കരവീട്ടിൽ ബാബു ആണ് മരിച്ചത്.

## Article Content

കോവളം: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു. ആഴാകുളം വാർഡിൽ ചിറ്റാഴക്കുളം മേലെ ചാനൽക്കരവീട്ടിൽ ബാബു ആണ് മരിച്ചത്.

കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കോവളം പോറോട് ഭാഗത്ത് വെളളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടമമെന്ന് കോവളം പോലീസ് പറഞ്ഞു. കോവളം ഭാഗത്ത് നിന്ന് കാഞ്ഞിരംകുളത്തേക്ക് പോകുകയായിരുന്ന ബൈക്കായിരുന്നു ഇടിച്ചത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ 108 ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കല്ലുവെട്ടാൻകുഴിക്കടുത്തുളള ടർഫിലെ വാച്ചറാണ് മരിച്ച ബാബു. കോവളം പോലീസ് കേസെടുത്തു. ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313314/59-year-old-dies-after-being-hit-by-bike-while-crossing-road)