---
title: "ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണു, പിന്നാലെ എതിരെ വന്ന ബൈക്ക് തലയിലിടിച്ചു ; പൊലീസുകാരൻ മരിച്ചു "
english_title: "Policeman dies after being hit by autorickshaw, falls down, then hit by oncoming bike"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313262/policeman-dies-after-being-hit-by-autorickshaw-falls-down-then-hit-by-oncoming-bike"
published_at: "2025-09-06T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc4e9d462d1_accident_.jpg"
keywords: []
---

# ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണു, പിന്നാലെ എതിരെ വന്ന ബൈക്ക് തലയിലിടിച്ചു ; പൊലീസുകാരൻ മരിച്ചു 

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ചെങ്ങന്നൂർ പുന്തല സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. കഴിഞ്ഞ ദവസമായിരുന്നു അപകടം.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ചെങ്ങന്നൂർ പുന്തല സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. കഴിഞ്ഞ ദവസമായിരുന്നു അപകടം.

മുളക്കുഴയിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണ മനോജിന്റെ തലയിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 10 മണി വരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313262/policeman-dies-after-being-hit-by-autorickshaw-falls-down-then-hit-by-oncoming-bike)