---
title: "അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിച്ചു ;  15 പേർക്ക് പരിക്ക് "
english_title: "Speeding bus loses control and hits lorry; 15 injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312812/speeding-bus-loses-control-and-hits-lorry-15-injured"
published_at: "2025-09-03T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b884f8747a9_accident.jpg"
keywords: []
---

# അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിച്ചു ;  15 പേർക്ക് പരിക്ക് 

> **Lead Summary:** പാലക്കാട് : പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തൃശൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവീസ് റോഡിൽ അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312812/speeding-bus-loses-control-and-hits-lorry-15-injured)