---
title: " സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരിക്ക് "
english_title: "Accident involving a private bus and a scooter; two injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312699/accident-involving-a-private-bus-and-a-scooter-two-injured"
published_at: "2025-09-03T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7edcfa7110_acci.jpg"
keywords: []
---

#  സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ: സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്. ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312699/accident-involving-a-private-bus-and-a-scooter-two-injured)