---
title: "മണീട് പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം മന്ദിരം തുറന്നു"
english_title: "Manidu Panchayat Rural Cooperative Society building inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312516/manidu-panchayat-rural-cooperative-society-building-inaugurated"
published_at: "2025-09-02T15:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6babc6adee_MAEED.jpg"
keywords: []
---

# മണീട് പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം മന്ദിരം തുറന്നു

> **Lead Summary:** പിറവം : ണീട് പഞ്ചായത്ത് ഗ്രാമീണ സർവീസ് സഹകരണ സംഘം സ്വന്തം മന്ദിരത്തിൽ പ്രവർത്തനം തുടങ്ങി. മണീട് ശ്രാപ്പിള്ളിയിൽ സംഘം നിർമിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ സിൻഡിക്കറ്റംഗം പി.ബി. രതീഷ് സ്ട്രോങ് റൂമും സ്വാഗതസംഘം ചെയർമാൻ ബിജു സൈമൺ ലോക്കർ സംവിധാനവും ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : ണീട് പഞ്ചായത്ത് ഗ്രാമീണ സർവീസ് സഹകരണ സംഘം സ്വന്തം മന്ദിരത്തിൽ പ്രവർത്തനം തുടങ്ങി. മണീട് ശ്രാപ്പിള്ളിയിൽ സംഘം നിർമിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ സിൻഡിക്കറ്റംഗം പി.ബി. രതീഷ് സ്ട്രോങ് റൂമും സ്വാഗതസംഘം ചെയർമാൻ ബിജു സൈമൺ ലോക്കർ സംവിധാനവും ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡൻ്റ് അഡ്വ. എം. പോൾ വർഗീസ് അധ്യക്ഷനായി. സെക്രട്ടറി എ.ഡി. ഗോപി, ബീനാ ബാബുരാജ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി. പ്രമോദ്, രഞ്ജി സുരേഷ്, ബിനി ശിവദാസ്, സംഘം വൈസ് പ്രസിഡൻ്റ് എൻ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312516/manidu-panchayat-rural-cooperative-society-building-inaugurated)