---
title: " മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു"
english_title: "Malayali student dies after falling from third floor balcony in Bengaluru"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312484/malayali-student-dies-after-falling-from-third-floor-balcony-in-bengaluru"
published_at: "2025-09-02T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b69be45bb08_death_0_.jpg"
keywords: []
---

#  മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു

> **Lead Summary:** ബംഗളൂരു: അപ്പാർട്‌മെൻ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിൻ്റെ മകൾ അൻവിത യാണ് മരിച്ചത്. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെൻ്റിലാണ് അൻവിത താമസിക്കുന്നത്.

## Article Content

ബംഗളൂരു: അപ്പാർട്‌മെൻ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിൻ്റെ മകൾ അൻവിത യാണ് മരിച്ചത്. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെൻ്റിലാണ് അൻവിത താമസിക്കുന്നത്.

ഞായറാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312484/malayali-student-dies-after-falling-from-third-floor-balcony-in-bengaluru)