---
title: "മണീട് ഗ്രാമപഞ്ചായത്തിൽ ഓണം മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു"
english_title: "Manidu Grama Panchayat inaugurated the Onam market"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312469/manidu-grama-panchayat-inaugurated-the-onam-market"
published_at: "2025-09-02T11:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b68248bbfb7_fe4st.jpg"
keywords: []
---

# മണീട് ഗ്രാമപഞ്ചായത്തിൽ ഓണം മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** **പിറവം :** മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണം മാർക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**പിറവം :** മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണം മാർക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡന്റ് മോളി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ .പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻമാരായ ജോബ് പി.എസ്, മിനി തങ്കപ്പൻ, അനീഷ് സി.ടി., കാർഷിക വികസന സമിതി അംഗങ്ങൾ കൃഷി ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ സാംസ്ക‌ാരിക സംഘടന പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.സെപ്റ്റംബർ 4 വരെ ചന്ത പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312469/manidu-grama-panchayat-inaugurated-the-onam-market)