---
title: "കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു"
english_title: "Baby girl born to 16-year-old gang-rape victim dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312410/baby-girl-born-to-16-year-old-gang-rape-victim-dies"
published_at: "2025-09-01T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b574d614ffc_baby.jpg"
keywords: []
---

# കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു

> **Lead Summary:** ലക്ന‍ൗ: ചൗബേപൂരിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

## Article Content

ലക്ന‍ൗ: ചൗബേപൂരിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

2024ലാണ് ഏഴ് പേർ ചേർന്ന് പെൺകുട്ടിയെ പീ‍‍ഡനത്തിന് ഇരയാക്കിയത്. അന്ന് പിതാവിന്റെ പരാതിയിൽ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തിരുന്നു. മറ്റ് അഞ്ചു പേർ കൂടി തന്നെ ബലാത്സം​ഗം ചെയ്തതായും പെൺകുട്ടി പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയ‌ിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ പ്രസവിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു.

അമ്മാവന്റെ വീട്ടിലെത്തിയ പെൺകുട്ടിക്ക് സുരക്ഷക്കായി പൊലീസ് മൂന്ന് വനിതാ കോൺസ്റ്റബിൾമാരെ വിന്യസിച്ചിരുന്നു. പെൺകുഞ്ഞ് പൂർണ ആരോ​ഗ്യവതിയായിരുന്നുവെന്നും പെട്ടെന്നായിരുന്നു മരണമെന്നും ബന്ധുക്കൾ പറഞ്ഞു.

=

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312410/baby-girl-born-to-16-year-old-gang-rape-victim-dies)