---
title: "വിനായക ചതുർഥി ഗണപതി പൂജയ്ക്ക് സമാപനം"
english_title: "Vinayaka Chaturthi Ganapati Puja concludes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312379/vinayaka-chaturthi-ganapati-puja-concludes"
published_at: "2025-09-01T13:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b557602bc4d_piravom.jpg"
keywords: []
---

# വിനായക ചതുർഥി ഗണപതി പൂജയ്ക്ക് സമാപനം

> **Lead Summary:** പിറവം : വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന ഗണപതി പൂജയ്ക്ക് സമാപനം കുറിച്ച് പാഴൂരിൽ ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു‌.

## Article Content

പിറവം : വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന ഗണപതി പൂജയ്ക്ക് സമാപനം കുറിച്ച് പാഴൂരിൽ ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു‌.

വിശ്വഹിന്ദു പരിഷത്ത് ചോറ്റാനിക്കര പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തിൽ ഘോഷയാത്രയോടെയാണ് ഗണേശ വിഗ്രഹങ്ങൾ പാഴൂരിലേക്ക് എഴുന്നള്ളിച്ചത്.

പ്രഖണ്ഡിന് കീഴിലെ ചോറ്റാനിക്കര, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, പുത്തൻകുരിശ്, തിരുവാണിയൂർ, മുളന്തുരുത്തി പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുനടന്ന ഗണേശ പൂജാവിഗ്രഹങ്ങൾ ഘോഷയാത്രയായി മുളന്തുരുത്തി പൂത്തൃക്കോവിൽ ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് വിഗ്രഹങ്ങൾ നിമജ്ജനത്തിനായി നാമസങ്കീർത്തന ഘോഷയാത്രയായി പിറവത്തെത്തി.

ഘോഷയാത്രയായി വൈകീട്ട് ആറരയോടെ പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിലെത്തിച്ച വിഗ്രഹങ്ങൾ ക്ഷേത്ര മതിൽക്കകത്ത് പ്രതിഷ്‌ഠിച്ച് മേൽശാന്തി മനോജ് നമ്പൂതിരി ദീപാരാധന നടത്തി.ശിവരാത്രി മണപ്പുറത്തേക്ക് എഴുന്നള്ളിച്ച വിഗ്രഹങ്ങൾ പുഴയിൽ നിമജ്ജനം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312379/vinayaka-chaturthi-ganapati-puja-concludes)