---
title: "ഓട്ടോഡ്രൈവേഴ്സ് യൂണിയൻ മാർച്ച് നടത്തി"
english_title: "Autodrivers' Union holds march"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312019/autodrivers-union-holds-march"
published_at: "2025-08-30T15:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c7e917f42_march.jpg"
keywords: []
---

# ഓട്ടോഡ്രൈവേഴ്സ് യൂണിയൻ മാർച്ച് നടത്തി

> **Lead Summary:** ചോറ്റാനിക്കര : കുരീക്കാട് ഓട്ടോഡ്രൈവർ ദിലീപിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി വൻപിള്ളിൽ വി.പി. ജോയിയെ അറസ്റ്റ് ചെയ്യണമെന്നും പ്രതി ജോയി നികത്തിയ നിലം മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിൽ ആക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച് നടത്തി.

## Article Content

ചോറ്റാനിക്കര : കുരീക്കാട് ഓട്ടോഡ്രൈവർ ദിലീപിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി വൻപിള്ളിൽ വി.പി. ജോയിയെ അറസ്റ്റ് ചെയ്യണമെന്നും പ്രതി ജോയി നികത്തിയ നിലം മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിൽ ആക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച് നടത്തി.

ചോറ്റാനിക്കര ഐഎൻടിയുസി ഓട്ടോഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ കുരീക്കാടുനിന്ന് പ്രതി ജോയിയുടെ വീടിനു മുന്നിലേക്ക് നടത്തിയ മാർച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.ആർ. ജയ്കുമാർ ഉദ്ഘാടനം ചെയ്‌തു.യൂണിയൻ പ്രസിഡൻ്റ് അഡ്വ. റീസ് പുത്തൻവീട്ടിൽ അധ്യക്ഷനായി. എ.ജെ. ജോർജ്, ജോൺസൺ തോമസ്, റോയി ജോൺ, എം.എം. ജയൻ, പുഷ്കലാഷൺമുഖൻ, ചന്ദ്രൻ കുരീക്കാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312019/autodrivers-union-holds-march)