---
title: "ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനിരുന്ന എൻജിനീയർ മസ്ക‌ത്തിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "Engineer who was returning home for Onam celebrations collapses and dies in Muscat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312000/engineer-who-was-returning-home-for-onam-celebrations-collapses-and-dies-in-muscat"
published_at: "2025-08-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2b8ec9487d_death.jpg"
keywords: []
---

# ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനിരുന്ന എൻജിനീയർ മസ്ക‌ത്തിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** പിറവം : ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനിരുന്ന എൻജിനീയർ മസ്ക‌ത്തിൽ കുഴഞ്ഞു വീണു മരിച്ചു. രാമമംഗലം കുന്നത്ത് കൃഷ്‌ണ കെ.നായർ ആണു മരിച്ചത്.

## Article Content

പിറവം : ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനിരുന്ന എൻജിനീയർ മസ്ക‌ത്തിൽ കുഴഞ്ഞു വീണു മരിച്ചു. രാമമംഗലം കുന്നത്ത് കൃഷ്‌ണ കെ.നായർ ആണു മരിച്ചത്.

മസ്‌കത്തിലെ കോവി ആൻഡ് പാർട്‌ണേഴ്‌സ് സ്‌ഥാപനത്തിൽ എൻജിനീയറാണ്. ഇന്നലെ രാവിലെ താമസ സ്‌ഥലത്തിനു സമീപം കടലിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. നീന്തലിനിടയിൽ അസ്വസ്‌ഥത തോന്നി കരയിലേക്കു കയറിയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെഎസ്ഇബി റിട്ട. എൻജിനീയറും രാമമംഗലം ഷഡ്‌കാല ഗോവിന്ദമാരാർ കലാസമിതി മുൻ സെക്രട്ടറിയുമായ പി.എൻ.കരുണാകരൻ നായരുടെയും സതിയുടെയും മകനാണ്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ 2.30ന്. ഭാര്യ:കടയിരുപ്പ് കൊമ്മലയിൽ സ്വപ്ന (താലൂക്ക് ഓഫിസ് മൂവാറ്റുപുഴ). മക്കൾ: രഘുറാം കൃഷ്‌ണ, പൂർണിമ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312000/engineer-who-was-returning-home-for-onam-celebrations-collapses-and-dies-in-muscat)