---
title: "ആദിവാസി യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Tribal youth found dead under mysterious circumstances inside home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311991/tribal-youth-found-dead-under-mysterious-circumstances-inside-home"
published_at: "2025-08-30T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2b05875aeb_death_.jpg"
keywords: []
---

# ആദിവാസി യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** മറയൂർ: ഇടുക്കിയിൽ ആദിവാസി യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മറയൂർ ഇന്ദിരാനഗർ സ്വദേശി സതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

മറയൂർ: ഇടുക്കിയിൽ ആദിവാസി യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മറയൂർ ഇന്ദിരാനഗർ സ്വദേശി സതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയിൽ രക്തംവാർന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശനിയാഴ്ച‌ രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കൾ വീട്ടിലെത്തിയ സമയത്താണ് മരിച്ചനിലയിൽ സതീഷിനെ കണ്ടെത്തുന്നത്.

കഴിഞ്ഞദിവസവും വിറക് ശേഖരിക്കാനും വിറക് വിൽക്കാനുമൊക്കെ സുഹൃത്തുകൾക്കൊപ്പം സതീഷ് പോയിരുന്നു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്.സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനും അസ്വാഭാവിക മരണത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311991/tribal-youth-found-dead-under-mysterious-circumstances-inside-home)