---
title: "പതിവുതെറ്റിക്കാതെ ഇക്കുറിയും ;  നാട്ടുകാർക്ക്  ഓണപ്പൂക്കൾ കൗൺസിലറുടെ വക  "
english_title: "Phunglam buar loin, tutan zongah; Khuami hna caah Onam pangpar cu khuabawi sin in a si"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311948/phunglam-buar-loin-tutan-zongah-khuami-hna-caah-onam-pangpar-cu-khuabawi-sin-in-a-si"
published_at: "2025-08-30T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b293440c8cb_poovu.jpg"
keywords: []
---

# പതിവുതെറ്റിക്കാതെ ഇക്കുറിയും ;  നാട്ടുകാർക്ക്  ഓണപ്പൂക്കൾ കൗൺസിലറുടെ വക  

> **Lead Summary:** കാക്കനാട് : തൃക്കാക്കര നഗരസഭയിലെ ബിഎം നഗറിൽ നാട്ടുകാർക്ക് ഓണപ്പൂക്കൾ ഇക്കുറി കൗൺസിലറുടെ വകയാണ്. എൽഡിഎഫ്‌ കൗൺസിലർ അജുന ഹാഷിം നേതൃത്വം നൽകിയ കൃഷിയിടത്തിൽനിന്നുള്ള ജമന്തിപ്പൂക്കളാണ്‌ പതിവുതെറ്റിക്കാതെ ഇക്കുറിയും വാർഡിൽ വിതരണം ചെയ്യുന്നത്‌. 30 സെന്റിലെ ജമന്തിക്കൃഷിയുടെ ആദ്യവിളവെടുപ്പ് ചൊവ്വാഴ്ച നടന്നു.

## Article Content

കാക്കനാട് : തൃക്കാക്കര നഗരസഭയിലെ ബിഎം നഗറിൽ നാട്ടുകാർക്ക് ഓണപ്പൂക്കൾ ഇക്കുറി കൗൺസിലറുടെ വകയാണ്. എൽഡിഎഫ്‌ കൗൺസിലർ അജുന ഹാഷിം നേതൃത്വം നൽകിയ കൃഷിയിടത്തിൽനിന്നുള്ള ജമന്തിപ്പൂക്കളാണ്‌ പതിവുതെറ്റിക്കാതെ ഇക്കുറിയും വാർഡിൽ വിതരണം ചെയ്യുന്നത്‌. 30 സെന്റിലെ ജമന്തിക്കൃഷിയുടെ ആദ്യവിളവെടുപ്പ് ചൊവ്വാഴ്ച നടന്നു.

ജോസുകുട്ടി പള്ളിപാടൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി എസ് സലിമോൻ, സിഡിഎസ് ചെയർപേഴ്സൺ ജാൻസി ജോർജ് എന്നിവർ സംസാരിച്ചു.

നാട്ടുകാർക്ക്‌ പൂന്തോട്ടത്തിൽനിന്ന് നേരിട്ട് പൂക്കൾ സൗജന്യമായി ശേഖരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർഡിലെ നാലിടത്തായി തരിശുകിടന്ന 30 സെന്റ് പാട്ടത്തിനെടുത്തായി രുന്നു കൃഷി. തൃക്കാക്കര കൃഷിഭവനിൽനിന്ന് എത്തിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ആയിരത്തോളം ചെടികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിചെയ്തത്‌.

ഓണക്കാലത്ത് തമിഴ്നാട്ടിൽനിന്നെത്തുന്ന പൂക്കൾക്ക്‌ തീവിലയാണ്‌. ജമന്തി കിലോ 500 രൂപവരെയാകും. ഇ‍ൗ സാഹചര്യത്തിലാണ്‌ കൗൺസിലറുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചത്. കഴിഞ്ഞവർഷം രണ്ടിടത്തായി വാർഡിലെ മുഴുവനാളുകൾക്കുംവേണ്ട പൂക്കൾ കൃഷി ചെയ്തിരുന്നു. സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റുമാണ്‌ അജുന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311948/phunglam-buar-loin-tutan-zongah-khuami-hna-caah-onam-pangpar-cu-khuabawi-sin-in-a-si)