---
title: "കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ; യുവാവ് മരിച്ചു"
english_title: "Car loses control and crashes into building; young man dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311936/car-loses-control-and-crashes-into-building-young-man-dies"
published_at: "2025-08-30T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28a64bcbfe_death.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ; യുവാവ് മരിച്ചു

> **Lead Summary:** **പൊൻകുന്നം:** പൊൻകുന്നത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിലായിരുന്നു അപകടം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത്.

## Article Content

**പൊൻകുന്നം:** പൊൻകുന്നത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിലായിരുന്നു അപകടം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത്.

അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വെള്ളി രാത്രി 12 ഓടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നത്തിന് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311936/car-loses-control-and-crashes-into-building-young-man-dies)