---
title: "സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 17 പേർക്ക് പരിക്കേറ്റു"
english_title: "Private bus overturns in accident; 17 injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311788/private-bus-overturns-in-accident-17-injured"
published_at: "2025-08-29T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b172199b212_accident.jpg"
keywords: []
---

# സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 17 പേർക്ക് പരിക്കേറ്റു

> **Lead Summary:** തൃശൂർ : തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 17 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് അപകടമുണ്ടായത്. തൃശൂർ–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത് . അപകടത്തെത്തുടർന്ന് പാതയിൽ ​ഗതാ​ഗതം സ്തംഭിച്ചു.

## Article Content

തൃശൂർ : തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 17 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് അപകടമുണ്ടായത്. തൃശൂർ–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത് . അപകടത്തെത്തുടർന്ന് പാതയിൽ ​ഗതാ​ഗതം സ്തംഭിച്ചു.

നിയന്ത്രണം വിട്ട ബസ് റോഡിനു കുറുകെ മറിയുകയായിരുന്നു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ ബസിന്റെ മുൻഭാ​ഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311788/private-bus-overturns-in-accident-17-injured)