---
title: "പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി"
english_title: "Pampakuta Service Cooperative Bank starts Onam Chanda"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311769/pampakuta-service-cooperative-bank-starts-onam-chanda"
published_at: "2025-08-29T13:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b165f3263fb_onam.jpg"
keywords: []
---

# പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി

> **Lead Summary:** **പാമ്പാക്കുട :** പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി. ബാങ്ക് മുൻ പ്രസിഡന്റ് ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രൊഫ. എബി എൻ. ഏലിയാസ് അധ്യക്ഷനായി.

## Article Content

**പാമ്പാക്കുട :** പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി. ബാങ്ക് മുൻ പ്രസിഡന്റ് ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രൊഫ. എബി എൻ. ഏലിയാസ് അധ്യക്ഷനായി.

പഞ്ചായത്തംഗങ്ങളായ ജയന്തി മനോജ്, രാധാനാരായണൻകുട്ടി, ഇ.വി. ഫിലിപ്പ്, ബാങ്ക് ഡയറക്ട‌ർ ബോർഡംഗങ്ങളായ രാജു കോൽപ്പാറയിൽ, സാജു ചേന്നംപറമ്പിൽ, ജിജി പോൾ മണ്ണാത്തിക്കുളത്തിൽ, ആൻജീനാ കുര്യൻ, സെക്രട്ടറി ബിബിനാജോൺ എന്നിവർ പങ്കെടുത്തു.

ഓണസദ്യക്കാവശ്യമായ പലവ്യഞ്ജനങ്ങളടക്കമുള്ള സാധനങ്ങൾ മിതമായ നിരക്കിൽ കിറ്റായിട്ടാണ് ബാങ്ക് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311769/pampakuta-service-cooperative-bank-starts-onam-chanda)