---
title: " മണീട് ശ്രാപ്പിള്ളി അങ്കണവാടിയിൽ ശിശു പരിപാലന കേന്ദ്രം പ്രവർത്തനമാരംഭിച്ചു"
english_title: "Child care center begins operations at Manidu Shrappilly Anganwadi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311746/child-care-center-begins-operations-at-manidu-shrappilly-anganwadi"
published_at: "2025-08-29T12:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b156458e9ce_piravom.jpg"
keywords: []
---

#  മണീട് ശ്രാപ്പിള്ളി അങ്കണവാടിയിൽ ശിശു പരിപാലന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

> **Lead Summary:** പിറവം : കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പദ്ധതിയിൻ കീഴിൽ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്‌ടിന് കീഴിലെ ആദ്യ ക്രഷ് (ശിശു പരിപാലന കേന്ദ്രം) മണീട് ശ്രാപ്പിള്ളി അങ്കണവാടിയിൽ പ്രവർത്തനമാരംഭിച്ചു.

## Article Content

പിറവം : കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പദ്ധതിയിൻ കീഴിൽ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്‌ടിന് കീഴിലെ ആദ്യ ക്രഷ് (ശിശു പരിപാലന കേന്ദ്രം) മണീട് ശ്രാപ്പിള്ളി അങ്കണവാടിയിൽ പ്രവർത്തനമാരംഭിച്ചു.

ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കേന്ദ്രമാണ് ക്രഷ്. രാവിലെ 7.30 മുതൽ വൈകീട്ട് ഏഴുവരെ ഇവിടെ കുഞ്ഞുങ്ങളെ പരിപാലിക്കും.

മാപ്പിള്ളി അങ്കണവാടിയോടുചേർന്നുള്ള കെട്ടിടത്തിലാണ് ക്രഷ് പ്രവർത്തിക്കുക. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ക്രഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് അധ്യക്ഷനായി.

വൈസ് പ്രസിഡൻ്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. പ്രദീപ്, അംഗം ജ്യോതി രാജീവ്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.ജെ. ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. ജോബ്, സി.ടി. അനീഷ്, മിനി തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311746/child-care-center-begins-operations-at-manidu-shrappilly-anganwadi)