---
title: "മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി"
english_title: "The festive flag was hoisted at Mulanthuruthy Marthomman Cathedral."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311724/the-festive-flag-was-hoisted-at-mulanthuruthy-marthomman-cathedral"
published_at: "2025-08-29T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1485b57108_prunnal.jpg"
keywords: []
---

# മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി

> **Lead Summary:** **മുളന്തുരുത്തി :** മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൂയാക്കിം മാർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാളിന് (ചിങ്ങം 20 പെരുന്നാളിന്) വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടിയേറ്റി.

## Article Content

**മുളന്തുരുത്തി :** മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൂയാക്കിം മാർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാളിന് (ചിങ്ങം 20 പെരുന്നാളിന്) വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടിയേറ്റി.

ഫാ. എൽദോസ് തോമസ്, ഫാ. ബേസിൽ ബേബി, ഫാ. ഷൈജു പഴമ്പിള്ളിൽ, ട്രസ്റ്റി അനിൽ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.ഞായറാഴ്ച‌വരെ രാവിലെ വിശുദ്ധ കുർബാനയും ധൂപപ്രാർഥനയും നടക്കും.

ഞായറാഴ്‌ച രാവിലെ 10 മുതൽ ഉത്പന്ന വിപണനമേള. തിങ്കളാഴ്‌ച രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാന, നടയിൽപെട്ടി വിശുദ്ധ കബറിന് മുൻപിൽവെയ്ക്കുന്നു. തുടർന്ന് ധൂപപ്രാർഥന, പാച്ചോർ നേർച്ച. വൈകീട്ട് അഞ്ചിന് കരവട്ടേക്കുരിശിലേക്ക് പ്രദക്ഷിണം. 5.30-ന് തീർഥാടകർക്ക് സ്വീകരണം.

ഏഴിന് കബറിങ്കൽ പ്രത്യേകം ധൂപപ്രാർഥന. ഒൻപതിന് കബറിങ്കൽ പ്രത്യേക പ്രാർഥന.ചൊവ്വാഴ്ച രാവിലെ 5.30-ന് പരിശുദ്ധ ബാവയുടെ കബറിങ്കൽ വിശുദ്ധ കുർബാന. എട്ടിന് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.

പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇടവകയിലെ കുട്ടികൾക്കും ജെഎസ്എസ്എൽസിയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡും മാർ കൂറിലോസ് അവാർഡും ശതോത്തര സുവർണജൂബിലിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്യും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, തിരുശേഷിപ്പ് വണക്കം, അവിൽനേർച്ച എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311724/the-festive-flag-was-hoisted-at-mulanthuruthy-marthomman-cathedral)