---
title: "വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു"
english_title: "Autorickshaw parked on porch of house catches fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311700/autorickshaw-parked-on-porch-of-house-catches-fire"
published_at: "2025-08-29T10:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b135fa4ecc7_fire.jpg"
keywords: []
---

# വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു

> **Lead Summary:** കടനാട് : ആൾത്താമസമില്ലാതിരുന്ന വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. കടനാട് -പിഴക് റോഡ് സൈഡിൽ പാലസ് ജങ്‌ഷനിൽ കുന്നത്ത് കെ കെ സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്.

## Article Content

കടനാട് : ആൾത്താമസമില്ലാതിരുന്ന വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. കടനാട് -പിഴക് റോഡ് സൈഡിൽ പാലസ് ജങ്‌ഷനിൽ കുന്നത്ത് കെ കെ സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്.

വീടിന്റെ പോർച്ചിലെ റൂഫ്‌ തീയും പുകയും തട്ടി കരിഞ്ഞനിലയിലാണ്‌. വ്യാഴം പുലർച്ചെ രണ്ടിന്‌ ചെറിയ ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന വീടിന്റെ ഉടമയും കുടുംബവും എറണാകുളത്താണ്‌ താമസം.

അയൽവാസികൂടിയായ സുകുമാരനാണ്‌ വീടിന്റെ നോട്ടക്കാരൻ. മേലുകാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘം വെള്ളിയാഴ്‌ച സ്ഥലത്ത് പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311700/autorickshaw-parked-on-porch-of-house-catches-fire)