---
title: "വൈക്കത്തഷ്ടമിക്ക് ഡിസംബർ 1 ന് കൊടിയേറും; ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12ന്"
english_title: "Vaikathashtami will be celebrated on December 1st; the historic Vaikathashtami will be celebrated on December 12th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311635/vaikathashtami-will-be-celebrated-on-december-1st-the-historic-vaikathashtami-will-be-celebrated-on-december-12th"
published_at: "2025-08-28T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b078b4eda73_1000307490.png"
keywords: []
---

# വൈക്കത്തഷ്ടമിക്ക് ഡിസംബർ 1 ന് കൊടിയേറും; ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12ന്

> **Lead Summary:** വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിൻ്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി.

## Article Content

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിൻ്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി.

ആസ്ഥാന ജ്യോൽസ്യൻ കൈലാസപുരം പിഷാരത്ത് ദിനേശ് കുമാർ മുഹൂർത്ത ചാർത്ത് വൈക്കം ക്ഷേത്രത്തിലെ അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു എന്നിവർക്ക് കൈമാറി. ഈ വർഷത്തെയുൽസവത്തിന് ഡിസംബർ 1 ന് കൊടിയേറും.

തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30നും 7.30നും ഇടയിലാണ് കൊടിയേറ്റ് ചടങ്ങ്. കൊടിയേറ്ററിയിപ്പ് നവംബർ 30 ന്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12 നാണ്. 13ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

വൈക്കത്തഷ്ടമിയുടെ മുന്നോടിയായ പുളളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 24 ന് രാവിലെ 6.15 നും 9.45 നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും. പുള്ളി സന്ധ്യവേല ഒക്ടോബർ 27, 29, 31, നവം.2 തീയതികളിലാണ് മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നവംബർ 3ന് രാവിലെ 7.15. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311635/vaikathashtami-will-be-celebrated-on-december-1st-the-historic-vaikathashtami-will-be-celebrated-on-december-12th)