---
title: "ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു"
english_title: "Vinayaka Chaturthi celebrated at Chottanikkara Devi Temple on Wednesday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311566/vinayaka-chaturthi-celebrated-at-chottanikkara-devi-temple-on"
published_at: "2025-08-28T14:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b024daba5bd_chottanikkara.jpg"
keywords: []
---

# ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ബുധനാഴ്ച‌ വിനായക ചതുർഥി ആഘോഷിച്ചു.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ബുധനാഴ്ച‌ വിനായക ചതുർഥി ആഘോഷിച്ചു.

രാവിലെ തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിപ്പാട്, പുലിയന്നൂർ പ്രസാദ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി.

തുടർന്ന് ഗജപൂജ, ആനയൂട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു. നിവേദ്യം, പഴം, കരിമ്പ്, തണ്ണി മത്തൻ, പൈനാപ്പിൾ എന്നിവയാണ് ആനകൾക്ക് നൽകിയത്. തോട്ടയ്ക്കാട്ട് പാഞ്ചാലി, മഹാലക്ഷ്മ‌ി കുട്ടികൃഷ്ണൻ, ചാന്നാനിക്കാട്ട് ഷീല എന്നീ ആനകളാണ് എത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311566/vinayaka-chaturthi-celebrated-at-chottanikkara-devi-temple-on)