---
title: "കൂത്താട്ടുകുളം നഗരസഭ തെരഞ്ഞെടുപ്പ് ; സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ  ചെയർപേഴ്സൺ സ്ഥാനാർഥി"
english_title: "Koothattukulam Municipality Elections; CPI(M) rebel Kalaraju is UDF's Chairperson candidate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311485/koothattukulam-municipality-elections-cpim-rebel-kalaraju-is-udfs-chairperson-candidate"
published_at: "2025-08-28T11:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aff4a63e948_raaju.jpg"
keywords: []
---

# കൂത്താട്ടുകുളം നഗരസഭ തെരഞ്ഞെടുപ്പ് ; സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ  ചെയർപേഴ്സൺ സ്ഥാനാർഥി

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിൽ സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർഥി. അവിശ്വാസ പ്രമേയത്തെത്തുടർന്ന് എൽഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ് കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുകയും സിപിഐഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തത്.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിൽ സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർഥി. അവിശ്വാസ പ്രമേയത്തെത്തുടർന്ന് എൽഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ് കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുകയും സിപിഐഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തത്.

സിപിഐഎം വിമത കലാ രാജു ഉൾപ്പെടെയുള്ളവർ യുഡിഎഫിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം കലാ രാജുവിന് വിപ്പ് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിട്ടുണ്ട്. കലാ രാജുവിനേയും മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയേയുമാണ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് യുഡിഎഫ് പരിഗണിക്കുന്നത്.

മുൻപ് സ്വന്തം പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോയെന്നും പൊതുമധ്യത്തിൽ അപമാനിച്ചെന്നും ഉൾപ്പെടെ ആരോപണം ഉന്നയിച്ച് കലാ രാജു രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മുൻപ് എൽഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാനിരിക്കെ സിപിഐഎം പ്രവർത്തകർ ബലമായി തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നും വസ്ത്രം പിടിച്ചുവലിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കലാ രാജുവിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311485/koothattukulam-municipality-elections-cpim-rebel-kalaraju-is-udfs-chairperson-candidate)