---
title: "നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing student found after being swept away in river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311480/body-of-missing-student-found-after-being-swept-away-in-river"
published_at: "2025-08-28T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aff2c611c2c_swim.jpg"
keywords: []
---

# നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട : പത്തനംതിട്ടയിൽ അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീൽ നിസാമിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നബീൽ നിസാമും അജ്സൽ അജി എന്നിവർ ഒഴുക്കിൽപ്പെട്ടത്.

## Article Content

പത്തനംതിട്ട : പത്തനംതിട്ടയിൽ അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീൽ നിസാമിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നബീൽ നിസാമും അജ്സൽ അജി എന്നിവർ ഒഴുക്കിൽപ്പെട്ടത്.

അജ്സലിന്റെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയെങ്കിലും നബീലിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടക്കുകയായിരുന്നു. മാർത്തോമാ എച്ച്എസ്എസിലെ വിദ്യാർത്ഥികളായ ഇരുവരും ഓണപ്പരീക്ഷയ്ക്ക് ശേഷം പുഴയ്ക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

പുഴയിലെ തടയണയുടെ മുകൾ ഭാഗത്ത് നിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്. ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയും ഇതോടെ മറ്റേയാൾ കൂടി ഇറങ്ങുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഉയർന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശത്താണ് വിദ്യാർത്ഥികൾ കാൽവഴുതി വീണത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311480/body-of-missing-student-found-after-being-swept-away-in-river)