---
title: "മിന്നൽ പരിശോധന ;  നഗരത്തിൽ കഞ്ചാവ് വേട്ട , യുവാവ് പിടിയിൽ "
english_title: "Lightning raid; Ganja hunt in the city, youth arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311299/lightning-raid-ganja-hunt-in-the-city-youth-arrested"
published_at: "2025-08-27T14:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aec7d01f486_arrest_.jpg"
keywords: []
---

# മിന്നൽ പരിശോധന ;  നഗരത്തിൽ കഞ്ചാവ് വേട്ട , യുവാവ് പിടിയിൽ 

> **Lead Summary:** കോതമംഗലം : നഗരത്തിൽ എക്സൈസ് നടത്തിയ രാത്രികാല മിന്നൽ പരിശോധനയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. വിപണിയിൽ 1.25 ലക്ഷംരൂപ വിലവരും. ഒരാഴ്ചയ്ക്കിടെ എക്സൈസ് പിടിച്ചത് ഏകദേശം ഒൻപത് കിലോഗ്രാം കഞ്ചാവ്.

## Article Content

കോതമംഗലം : നഗരത്തിൽ എക്സൈസ് നടത്തിയ രാത്രികാല മിന്നൽ പരിശോധനയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. വിപണിയിൽ 1.25 ലക്ഷംരൂപ വിലവരും. ഒരാഴ്ചയ്ക്കിടെ എക്സൈസ് പിടിച്ചത് ഏകദേശം ഒൻപത് കിലോഗ്രാം കഞ്ചാവ്.

ഒഡിഷയിലെ രായഗഡ ജില്ലയിലെ ചന്ദ്രപ്പുർ താലൂക്ക് ബീജാപ്പുർ വില്ലേജിലെ ഭിമോ ബിറോ (27) ആണ് 3.632 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കോഴിപ്പിള്ളി പാലത്തിനുസമീപത്ത് തിങ്കളാഴ്ച‌ രാത്രി 11.45-നാണ് സംഭവം.

ട്രെയിൻമാർഗം കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വിവിധ പ്രദേശങ്ങളിൽ യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് പറഞ്ഞു. എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയും കോതമംഗലം എക്സൈസ് റെയ്‌ഞ്ച് പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311299/lightning-raid-ganja-hunt-in-the-city-youth-arrested)