---
title: "തൃക്കാക്കര തിരുവോണം ഉത്സവത്തിന് ഇന്ന്‌ കൊടിയേറ്റ് "
english_title: "Flag hoisting ceremony for Thrikkakara Thiruvonam festival today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311269/flag-hoisting-ceremony-for-thrikkakara-thiruvonam-festival-today"
published_at: "2025-08-27T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeb2d8118ca_onam_.jpg"
keywords: []
---

# തൃക്കാക്കര തിരുവോണം ഉത്സവത്തിന് ഇന്ന്‌ കൊടിയേറ്റ് 

> **Lead Summary:** ​കളമശേരി : തൃക്കാക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണം ഉത്സവത്തിന് ബുധൻ രാത്രി എട്ടിന് കൊടിയേറും.വൈകിട്ട് അഞ്ചിന് രഞ്ജിനി ജ്യോതിഷിന്റെ സോപാനസംഗീതം, 8.30ന് ഡോ. ഇടനാട് രാജൻ നമ്പ്യാരുടെ ചാക്യാർകൂത്ത് എന്നിവ ഉണ്ടാകും.

## Article Content

​കളമശേരി : തൃക്കാക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണം ഉത്സവത്തിന് ബുധൻ രാത്രി എട്ടിന് കൊടിയേറും.വൈകിട്ട് അഞ്ചിന് രഞ്ജിനി ജ്യോതിഷിന്റെ സോപാനസംഗീതം, 8.30ന് ഡോ. ഇടനാട് രാജൻ നമ്പ്യാരുടെ ചാക്യാർകൂത്ത് എന്നിവ ഉണ്ടാകും.

ഊട്ടുപുരയിൽ 4.30ന് തിരുവാതിരകളി, 6.30ന് കടവന്ത്ര പുനർജനി സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ, എട്ടിന് എറണാകുളം ആംസ് സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്താഞ്ജലി.

8.30ന് വൈഗയുടെ ഭരതനാട്യം, ഒമ്പതിന് ശ്രേയ അതുല്യ എന്നിവരുടെ ശാസ്ത്രീയനൃത്തവും നടക്കും.​പുറത്തെ വേദിയിൽ 6.30ന് തൃപ്പൂണിത്തുറ തുടിപ്പ് സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യയും എട്ടിന് വാമന കലാവേദി തൃക്കാക്കരയുടെ നാട്ടരങ്ങും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311269/flag-hoisting-ceremony-for-thrikkakara-thiruvonam-festival-today)