---
title: "‘പഴയ സാരി തരൂ, പകരം സഞ്ചി തരാം’ ;  ആമ്പല്ലൂരിൽ  ഇത് പുതിയ തുടക്കം "
english_title: "'Give me your old saree, I'll give you a bag in return'; This is a new beginning in Amballur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311217/give-me-your-old-saree-ill-give-you-a-bag-in-return-this-is-a-new-beginning-in-amballur"
published_at: "2025-08-27T10:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae95314cf13_amballur_.jpg"
keywords: []
---

# ‘പഴയ സാരി തരൂ, പകരം സഞ്ചി തരാം’ ;  ആമ്പല്ലൂരിൽ  ഇത് പുതിയ തുടക്കം 

> **Lead Summary:** പിറവം : ആമ്പല്ലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും തുണിസഞ്ചി എത്തിക്കാൻ ഒരുങ്ങുകയാണ് വനിതാകൂട്ടായ്മ. പഴയ സാരികൾ ശേഖരിച്ച് സഞ്ചി തയ്ച്ച് എല്ലാ വീടുകളിലും സൗജന്യമായി എത്തിക്കാനാണ് തീരുമാനം. ഒരു സാരിയിൽനിന്ന്‌ 10 സഞ്ചികൾ ലഭിക്കും.

## Article Content

പിറവം : ആമ്പല്ലൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും തുണിസഞ്ചി എത്തിക്കാൻ ഒരുങ്ങുകയാണ് വനിതാകൂട്ടായ്മ. പഴയ സാരികൾ ശേഖരിച്ച് സഞ്ചി തയ്ച്ച് എല്ലാ വീടുകളിലും സൗജന്യമായി എത്തിക്കാനാണ് തീരുമാനം. ഒരു സാരിയിൽനിന്ന്‌ 10 സഞ്ചികൾ ലഭിക്കും.

നിർമാണച്ചെലവായി വരുന്ന തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. തുരുത്തിക്കര സയൻസ് സെന്റർ വനിതകൾക്ക് സൗജന്യ പരിശീലനം നൽകി.

എഡ്രാക് ആമ്പല്ലൂർ മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളും സുസ്ഥിര ഫൗണ്ടേഷനുമാണ് സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്.പഞ്ചായത്ത്‌ അംഗം ബീന മുകുന്ദൻ എഡ്രാക് വനിതാവേദി കൺവീനർ എ ഡി യമുനയ്‌ക്ക് സാരി നൽകി ശേഖരണത്തിന് തുടക്കംകുറിച്ചു. പി എ തങ്കച്ചൻ, കെ എ മുകുന്ദൻ, ടി ആര്‍ ഗോവിന്ദൻ, ലത ഷിബു, ജലജ റെജി, മിനി ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311217/give-me-your-old-saree-ill-give-you-a-bag-in-return-this-is-a-new-beginning-in-amballur)