---
title: "സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികൾ  ആറ്റിലിറങ്ങി ; രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി"
english_title: "Students who came after school went into the river; two students were swept away and went missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311056/students-who-came-after-school-went-into-the-river-two-students-were-swept-away-and-went-missing"
published_at: "2025-08-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad84af5617a_vellam_.jpg"
keywords: []
---

# സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികൾ  ആറ്റിലിറങ്ങി ; രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

> **Lead Summary:** പത്തനംതിട്ട: കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്.

## Article Content

പത്തനംതിട്ട: കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്.

മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷയുടെ അവസാനദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു.

ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311056/students-who-came-after-school-went-into-the-river-two-students-were-swept-away-and-went-missing)