---
title: " ലോറി ഓടിച്ചുവരുന്നതിനിടെ ഡ്രൈവർക്കു ഹൃദയാഘാതം ; ലോറി അപകടത്തിൽപ്പെട്ടു"
english_title: "Lorry driver suffers heart attack while driving; lorry involved in accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311052/lorry-driver-suffers-heart-attack-while-driving-lorry-involved-in-accident"
published_at: "2025-08-26T15:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad82cebff12_accident_.jpg"
keywords: []
---

#  ലോറി ഓടിച്ചുവരുന്നതിനിടെ ഡ്രൈവർക്കു ഹൃദയാഘാതം ; ലോറി അപകടത്തിൽപ്പെട്ടു

> **Lead Summary:** വൈറ്റില : ലോറി ഓടിച്ചുവരുന്നതിനിടെ ഡ്രൈവർക്കു ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ലോറി അപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് ഉടൻ ഡ്രൈവർക്ക് സിപിആർ നൽകിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വൈറ്റില ജങ്ഷനു സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

## Article Content

വൈറ്റില : ലോറി ഓടിച്ചുവരുന്നതിനിടെ ഡ്രൈവർക്കു ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ലോറി അപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് ഉടൻ ഡ്രൈവർക്ക് സിപിആർ നൽകിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വൈറ്റില ജങ്ഷനു സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ലോറി ഡ്രൈവർ കോതമംഗലം തൃക്കാരിയൂർ സ്വദേശി വേലുവിനാണ് (55) ഹൃദയാഘാതമുണ്ടായത്. വൈറ്റില-തൃപ്പൂണിത്തുറ റൂട്ടിൽ മൊബിലിറ്റി ഹബ്ബിൽനിന്നും ബസുകൾ പുറത്തേക്കിറങ്ങിവരുന്ന ഭാഗത്തായിരുന്നു അപകടം. പറവൂരിൽനിന്നും കാലി ഗ്യാസ് സിലിൻഡറുമായി ഉദയംപേരൂർ ഐഒസി പ്ലാന്റിലേക്ക് വരുകയായിരുന്നു ലോറി. നെഞ്ചുവേദനയെ തുടർന്ന് അവശനായ വേലു, ലോറി സമീപത്തെ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ചു നിർത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311052/lorry-driver-suffers-heart-attack-while-driving-lorry-involved-in-accident)