---
title: "റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി  "
english_title: "Passengers stuck in lift at railway station"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310999/passengers-stuck-in-lift-at-railway-station"
published_at: "2025-08-26T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad58e706c43_lift.jpg"
keywords: []
---

# റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി  

> **Lead Summary:** മലപ്പുറം: മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റിലുള്ളതെന്നാണ് വിവരം. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്.

## Article Content

മലപ്പുറം: മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റിലുള്ളതെന്നാണ് വിവരം. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്.

ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാർ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദ​ഗ്ധരും റെയിൽവേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് ലിഫ്റ്റ് ഡോർ തുറക്കാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. റെയിൽവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310999/passengers-stuck-in-lift-at-railway-station)