---
title: "എൽപി സ്‌കൂൾ പ്രിൻസിപ്പൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "LP School Principal found dead at residence"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310895/lp-school-principal-found-dead-at-residence"
published_at: "2025-08-25T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac86f79ed81_found.jpg"
keywords: []
---

# എൽപി സ്‌കൂൾ പ്രിൻസിപ്പൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** ചേർത്തല: ആലപ്പുഴയിൽ എൽപി സ്‌കൂൾ പ്രിൻസിപ്പൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വാസുദേവന്റെ മകൻ വി. സന്തോഷിനെ ആണ് മരിച്ചത്.

## Article Content

ചേർത്തല: ആലപ്പുഴയിൽ എൽപി സ്‌കൂൾ പ്രിൻസിപ്പൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വാസുദേവന്റെ മകൻ വി. സന്തോഷിനെ ആണ് മരിച്ചത്.

ടൗൺ എൽപി സ്കൂളിന് കിഴക്കുള്ള വാടക കെട്ടിടത്തിനുള്ളിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാകുളം ഗവ. യു പി സ്‌കൂളിലെ പ്രഥമാധ്യാപകനും കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് മരിച്ച സന്തോഷ്.

തിങ്കളാഴ്ച‌ സന്തോഷ് സ്‌കൂളിൽ എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ സഹഅധ്യാപകർ വൈകിട്ട് മൂന്ന് മണിയോടെ സന്തോഷിന്റെ താമസസ്ഥലത്ത് എത്തി. മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനൽ തുറന്നു നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. ഉടൻതന്നെ വാതിൽപൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചേർത്തല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേർത്തല പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: രാജമ്മ. ഭാര്യ: ലിജിമോൾ (ചേർത്തല ഗവൺമെന്റ് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: മഹാദേവൻ, പ്രിയനന്ദൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310895/lp-school-principal-found-dead-at-residence)