---
title: "ലൈം​ഗിക അതിക്രമം ; റാപ്പൻ വേടനെതിരെ വീണ്ടും കേസ്"
english_title: "Sexual assault; Another case filed against rapist"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310873/sexual-assault-another-case-filed-against-rapist"
published_at: "2025-08-25T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac6fb7ef4d2_rapper.jpg"
keywords: []
---

# ലൈം​ഗിക അതിക്രമം ; റാപ്പൻ വേടനെതിരെ വീണ്ടും കേസ്

> **Lead Summary:** കൊച്ചി: ലൈം​ഗിക അതിക്രമത്തിന് റാപ്പൻ വേടനെതിരെ വീണ്ടും കേസ്. ​ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.

## Article Content

കൊച്ചി: ലൈം​ഗിക അതിക്രമത്തിന് റാപ്പൻ വേടനെതിരെ വീണ്ടും കേസ്. ​ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.

കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ ​ഗവേഷണം നടത്തുന്ന വിദ്യാർഥിനി ദളിത് സം​ഗീതത്തിന്റെ പ്രബന്ധാവശ്യവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചിരുന്നു. എറണാകുളത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയെ കടന്നുപിടിച്ചെന്നും ലൈം​ഗിക അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.വേടൻ തന്നെ ക്രൂരമായ ലൈം​ഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന് മറ്റൊരു ​ഗവേഷക വിദ്യാർഥി നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസടക്കം വേടനെതിരെ നിലവിലുണ്ട്. കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മറ്റന്നാൾ വിധി പറയും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310873/sexual-assault-another-case-filed-against-rapist)