---
title: "സ്‌കൂളിലെ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ സ്വയം ഉപയോഗിച്ചുനോക്കി ഉദ്ഘാടനം  നിർവഹിച്ച് കളക്ടർ"
english_title: "The Collector inaugurated the school's open gym by trying out the equipment himself."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310818/the-collector-inaugurated-the-schools-open-gym-by-trying-out-the-equipment-himself"
published_at: "2025-08-25T15:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac333d6afb5_koothattukulam.jpg"
keywords: []
---

# സ്‌കൂളിലെ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ സ്വയം ഉപയോഗിച്ചുനോക്കി ഉദ്ഘാടനം  നിർവഹിച്ച് കളക്ടർ

> **Lead Summary:** കൂത്താട്ടുകുളം : പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയായ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ സ്വയം ഉപയോഗിച്ചുനോക്കി ഉദ്ഘാടന കർമം നിർവഹിച്ച കളക്ടർ ജി. പ്രിയങ്ക നാട്ടുകാർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവളായി. ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ച വിവിധ ഉപകരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് വിശദീകരിച്ചു.

## Article Content

കൂത്താട്ടുകുളം : പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയായ ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ സ്വയം ഉപയോഗിച്ചുനോക്കി ഉദ്ഘാടന കർമം നിർവഹിച്ച കളക്ടർ ജി. പ്രിയങ്ക നാട്ടുകാർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവളായി. ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ച വിവിധ ഉപകരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് വിശദീകരിച്ചു.

മൈതാനത്തിനുചുറ്റും സ്ഥാപിച്ച നടപ്പാതയും സ്കൂ‌ളിലെ പുതിയ ഫിസിക്‌സ് ലാബും കളക്‌ടർ സന്ദർശിച്ചു. സർക്കാർ വിദ്യാലയത്തിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കിയ ജില്ലാ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ കളക്‌ടർ ഒരു അധ്യാപികയായി മാറി. ലക്ഷ്യം, ആരോഗ്യം, ആനന്ദം എന്നിവയെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.

ഓപ്പൺ ജിം, കളിസ്ഥലത്തിന് ചുറ്റുമുള്ള നടപ്പാത, ലാബ് മുറി എന്നിവയുടെ ഉദ്ഘാടനം കളക്ട‌ർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ. ജയ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, ജോഷി സ്കറിയ, അജിത് പി. ഗോവിന്ദ്, കെ.എം. വിനീത, എസ്.എസ്. സിന്ധുഷ, ജീന ജിനോ, വി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310818/the-collector-inaugurated-the-schools-open-gym-by-trying-out-the-equipment-himself)