---
title: "ദാരുണം ; പ്രഭാത സവാരിക്കിടെ സൈക്കിളിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു"
english_title: "Tragedy: A cyclist died after being hit by a lorry while riding his bicycle during a morning ride."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310766/tragedy-a-cyclist-died-after-being-hit-by-a-lorry-while-riding-his-bicycle-during-a-morning-ride"
published_at: "2025-08-25T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac09a73e1aa_accident.jpg"
keywords: []
---

# ദാരുണം ; പ്രഭാത സവാരിക്കിടെ സൈക്കിളിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു

> **Lead Summary:** കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ സൈക്കിളിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂൾ ജീവനക്കാരനാണ്.

## Article Content

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ സൈക്കിളിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂൾ ജീവനക്കാരനാണ്.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്ത് വച്ച് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സജി സഞ്ചരിച്ച സൈക്കിളിൽ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് അനുമാനം. ഭാര്യ: നിർമ്മല (മീനച്ചിൽ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310766/tragedy-a-cyclist-died-after-being-hit-by-a-lorry-while-riding-his-bicycle-during-a-morning-ride)