---
title: "റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ടോറസ് ലോറി ഇടിച്ചു, പിന്നാലെ മിനി ലോറി കടയിലേക്ക് ഇടിച്ചു കയറി"
english_title: "A Taurus lorry crashed into a mini lorry parked on the roadside, and then the mini lorry crashed into a shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310704/a-taurus-lorry-crashed-into-a-mini-lorry-parked-on-the-roadside-and-then-the-mini-lorry-crashed-into-a-shop"
published_at: "2025-08-25T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abac2116432_1000302983.png"
keywords: []
---

# റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ടോറസ് ലോറി ഇടിച്ചു, പിന്നാലെ മിനി ലോറി കടയിലേക്ക് ഇടിച്ചു കയറി

> **Lead Summary:** തിരുവനന്തപുരം : വെള്ളറടയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന മിനി ലോറിയിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

## Article Content

തിരുവനന്തപുരം : വെള്ളറടയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന മിനി ലോറിയിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർ പാങ്ങോട് സ്വദേശി ഷെഫീഖ് ആണ് രക്ഷപ്പെട്ടത്.ഇന്നലെ പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു അപകടം.

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്.

നിയന്ത്രണം വിട്ട മിനിലോറി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കട തകർന്നെങ്കിലും വാഹനത്തിൽ കിടന്നുറങ്ങിയ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310704/a-taurus-lorry-crashed-into-a-mini-lorry-parked-on-the-roadside-and-then-the-mini-lorry-crashed-into-a-shop)