---
title: "ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെ ഹൃദയാഘാതം; കണ്ടക്ടർക്ക് ദാരുണാന്ത്യം "
english_title: "Conductor dies after suffering heart attack while giving tickets to passengers on bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310622/conductor-dies-after-suffering-heart-attack-while-giving-tickets-to-passengers-on-bus"
published_at: "2025-08-24T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aadbf5d2a04_dxeath.jpg"
keywords: []
---

# ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെ ഹൃദയാഘാതം; കണ്ടക്ടർക്ക് ദാരുണാന്ത്യം 

> **Lead Summary:** കാസർഗോഡ് : ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറങ്കടവിലെ സുനീഷ് അബ്രഹാം ആണ് മരിച്ചത്.

## Article Content

കാസർഗോഡ് : ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറങ്കടവിലെ സുനീഷ് അബ്രഹാം ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 4.10-ന് പാണത്തൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടറായിരുന്നു. യാത്ര പുറപ്പെടുന്ന സമയത്തുതന്നെ ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതായി സുനീഷ് അറിയിച്ചിരുന്നുവെങ്കിലും വലിയ പ്രശ്നമില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ കോളിച്ചാല്‍ എത്തിയപ്പോഴേക്കും നെഞ്ച് വേദന കൂടി. തുടര്‍ന്ന് മാലക്കല്ലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310622/conductor-dies-after-suffering-heart-attack-while-giving-tickets-to-passengers-on-bus)