---
title: " മോശമായി സ്ത്രീയോട് പെരുമാറിയോ ? യുവതിയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി"
english_title: "Did you misbehave with a woman? The young woman was trampled on the street."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310618/did-you-misbehave-with-a-woman-the-young-woman-was-trampled-on-the-street"
published_at: "2025-08-24T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aad6ad52976_attack.jpg"
keywords: []
---

#  മോശമായി സ്ത്രീയോട് പെരുമാറിയോ ? യുവതിയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി

> **Lead Summary:** കോഴിക്കോട്: തിരുവമ്പാടിയിൽ യുവതിയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവമ്പാടി ബിവറേജസ് കോർപറേഷന് സമീപം നിൽക്കുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ഓടിയെത്തി ചവിട്ടി വീഴ്ത്തിയത്. ചവിട്ടി വീഴ്ത്തിയ ശേഷം ഇയാൾ നടന്നുനീങ്ങുകയായിരുന്നു. ‌‌

## Article Content

കോഴിക്കോട്: തിരുവമ്പാടിയിൽ യുവതിയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവമ്പാടി ബിവറേജസ് കോർപറേഷന് സമീപം നിൽക്കുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ഓടിയെത്തി ചവിട്ടി വീഴ്ത്തിയത്. ചവിട്ടി വീഴ്ത്തിയ ശേഷം ഇയാൾ നടന്നുനീങ്ങുകയായിരുന്നു. ‌‌

രണ്ട് സ്ത്രീകൾ നിൽക്കുന്നതും ഒരു സ്ത്രീ ചെരുപ്പെടുത്ത് എറിയാൻ ശ്രമിക്കുകയും പിന്നീട് ചെരിപ്പ് താഴെ ഇടുന്നതും സിസിടിവിയിൽ കാണാം. ഈ സമയം അയാളോടിയെത്തി തിരിഞ്ഞുനിൽക്കുകയായിരുന്ന സ്ത്രീയുടെ പുറകിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു.

സ്ത്രീ തെറിച്ച് വീഴുന്നത് സിസിടിവിയിൽ കാണാൻ സാധിക്കും. ഇയാൾ മോശമായി സ്ത്രീയോട് സംസാരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെ‌ട്ട് പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചോപ്പോഴാണ് മോശം വാക്കുകൾ ഇയാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രി പ്രതികരിച്ചതെന്നും തുടർന്ന് ഇയാൾ ആക്രമിക്കുകയുണ്ടായതും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310618/did-you-misbehave-with-a-woman-the-young-woman-was-trampled-on-the-street)