---
title: "യുഡിഎഫ് കൊടുങ്കാറ്റായി ആഞ്ഞടിക്കും, ജില്ലയിൽ പതിന്നാലിടത്തും ജയിക്കും ; വി.ഡി. സതീശൻ"
english_title: "UDF will storm and win all fourteen seats in the district; V.D. Satheesan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310564/udf-will-storm-and-win-all-fourteen-seats-in-the-district-vd-satheesan"
published_at: "2025-08-24T10:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa08d178c9_PIRAVOM.jpg"
keywords: []
---

# യുഡിഎഫ് കൊടുങ്കാറ്റായി ആഞ്ഞടിക്കും, ജില്ലയിൽ പതിന്നാലിടത്തും ജയിക്കും ; വി.ഡി. സതീശൻ

> **Lead Summary:** പിറവം : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫ് കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പതിന്നാലിടത്തും ജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പിറവത്ത് യുഡിഎഫ് ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി ചേർന്നുനിൽക്കുന്നവരെ സ്ഥാനാർഥിയാക്കും.

## Article Content

പിറവം : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫ് കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പതിന്നാലിടത്തും ജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പിറവത്ത് യുഡിഎഫ് ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി ചേർന്നുനിൽക്കുന്നവരെ സ്ഥാനാർഥിയാക്കും.

വോട്ടർമാരിൽ പത്ത് ശതമാനമെങ്കിലും, ജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നവരായതിനാൽ യുഡിഎഫാണ് ജയിക്കാൻപോകുന്നതെന്ന വിശ്വാസം ഉറപ്പിക്കുന്ന തരത്തിലാവണം പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷനായി. കെ. ഫ്രാൻസിസ് ജോർജ് എംപി, അനൂപ് ജേക്കബ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എഐസിസി അംഗം ജെയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ആശാ സനിൽ, കെ.ആർ. പ്രദീപ്‌കുമാർ, വിൽസൺ കെ. ജോൺ, രാജു പാണാലിക്കൽ, സുനിൽ ഇടപ്പാലക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.സി. ജോസ്, ആർ. ഹരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ, ജോണി അരീക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. മികവു പുലർത്തിയ മണീട് ആമ്പല്ലൂർ മുളന്തുരുത്തി പഞ്ചായത്ത് സാരഥികളെ പ്രതിപക്ഷ നേതാവ് അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310564/udf-will-storm-and-win-all-fourteen-seats-in-the-district-vd-satheesan)