---
title: " പെയിന്റിങ്‌ ജോലിക്കിടെ അലുമിനിയത്തിന്റെ റോളർ സ്റ്റിക്ക് വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് യുവാവ്‌ മരിച്ചു"
english_title: "A young man died after his aluminum roller stick hit an electric wire while painting."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310414/a-young-man-died-after-his-aluminum-roller-stick-hit-an-electric-wire-while-painting"
published_at: "2025-08-23T13:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a978f7ecfcc_death.jpg"
keywords: []
---

#  പെയിന്റിങ്‌ ജോലിക്കിടെ അലുമിനിയത്തിന്റെ റോളർ സ്റ്റിക്ക് വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് യുവാവ്‌ മരിച്ചു

> **Lead Summary:** പള്ളുരുത്തി : പെയിന്റിങ്‌ ജോലിക്കിടെ അലുമിനിയത്തിന്റെ റോളർ സ്റ്റിക്ക് വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് യുവാവ്‌ മരിച്ചു. യുപി സ്വദേശി വികാസാണ്‌ മരിച്ചത്‌.

## Article Content

പള്ളുരുത്തി : പെയിന്റിങ്‌ ജോലിക്കിടെ അലുമിനിയത്തിന്റെ റോളർ സ്റ്റിക്ക് വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റ് യുവാവ്‌ മരിച്ചു. യുപി സ്വദേശി വികാസാണ്‌ മരിച്ചത്‌.

പള്ളുരുത്തി സുറിയാനി പള്ളിക്കുസമീപമുള്ള കൊച്ചി കോർപറേഷന്റെ ഹെൽത്ത് ഓഫീസിലെ പെയിന്റിങ്ങിനിടെ വെള്ളി പകൽ മൂന്നോടെയാണ് അപകടം. വികാസ് രണ്ടാംനിലയിൽനിന്ന്‌ ഗോവണിയിലൂടെ ഇറങ്ങവെ അലുമിനിയം സ്റ്റിക്ക് അബദ്ധത്തിൽ വൈദ്യുതക്കമ്പിയിൽ തട്ടുകയായിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന കൊച്ചി സ്വദേശി മുഹമ്മദാലി, ബിഹാർ സ്വദേശി മുഹമ്മദാലി, ബിഹാർ സ്വദേശി ജിതേന്ദ്ര എന്നിവർക്ക്‌ പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310414/a-young-man-died-after-his-aluminum-roller-stick-hit-an-electric-wire-while-painting)