---
title: "കൂത്താട്ടുകുളം ബാറിൽ മധ്യവയസ്കനെ തലയ്ക്കടിച്ചുവീഴ്ത്തിയ സംഭവം ; പ്രതികൾ ആക്രമിച്ചത്  പ്രകോപനമില്ലാതെയെന്ന് പരിക്കേറ്റവരുടെ മൊഴി"
english_title: "Middle-aged man hit on head in Koothattukulam bar; Injured say accused attacked without provocation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310376/middle-aged-man-hit-on-head-in-koothattukulam-bar-injured-say-accused-attacked-without-provocation"
published_at: "2025-08-23T10:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9498854323_mozhi.jpg"
keywords: []
---

# കൂത്താട്ടുകുളം ബാറിൽ മധ്യവയസ്കനെ തലയ്ക്കടിച്ചുവീഴ്ത്തിയ സംഭവം ; പ്രതികൾ ആക്രമിച്ചത്  പ്രകോപനമില്ലാതെയെന്ന് പരിക്കേറ്റവരുടെ മൊഴി

> **Lead Summary:** കൂത്താട്ടുകുളം : ബാറിലുണ്ടായ തർക്കത്തിനിടെ യുവാക്കൾ എയർ ഗൺകൊണ്ട് മധ്യവയസ്കനെ തലയ്ക്കടിച്ചുവിഴ്ത്തി. മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ മാറിക അരിശേരിക്കരയിൽ എ കെ അമൽ , കിഴകൊമ്പ് വട്ടപ്പറമ്പിൽ ലിഞ്ചു വി അവരാച്ചൻ , പാലക്കുഴ പഴുനായ്ക്കൽ എൽദോ തങ്കപ്പൻ എന്നിവരെ കുത്താട്ടുകുളംപൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കൂത്താട്ടുകുളം : ബാറിലുണ്ടായ തർക്കത്തിനിടെ യുവാക്കൾ എയർ ഗൺകൊണ്ട് മധ്യവയസ്കനെ തലയ്ക്കടിച്ചുവിഴ്ത്തി. മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ മാറിക അരിശേരിക്കരയിൽ എ കെ അമൽ , കിഴകൊമ്പ് വട്ടപ്പറമ്പിൽ ലിഞ്ചു വി അവരാച്ചൻ , പാലക്കുഴ പഴുനായ്ക്കൽ എൽദോ തങ്കപ്പൻ എന്നിവരെ കുത്താട്ടുകുളംപൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളി രാത്രി 7.30ന് കൂത്താട്ടുകുളം അമൃത് ബാറിലാണ് സംഘർഷമുണ്ടായത്. കോഴിപ്പിള്ളി ആലിലത്താഴത്ത് എ സി റെജി (60)യെയാണ് കാറിലെത്തിയ യു വാക്കൾ ആദ്യം ആക്രമിച്ചത്.

പിടിമാറ്റുന്നതിനിടെ റെജിയുടെ സുഹൃത്തുക്കളായ കുത്താട്ടുകുളം കടുവാക്കുഴിയിൽ സി ജി കുഞ്ഞി ക്കണ്ണൻ, സാബു എന്നിവരെയും ആക്രമിച്ചു. ഇവരെ കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോഡ് ഇറക്കിയ ശേഷം കൂലിയുമായി വരുന്ന ഉടമയെ കാത്ത് തടിപ്പണിക്കാരായ റെജിയും സുഹൃത്തുക്കളും ബാറിനുപുറത്ത് സംസാരിച്ചുനിൽക്കുകയായിരുന്നു.

കാറിലെത്തിയവർ പ്രകോപനമില്ലാതെ ആക്രമിച്ചതായാണ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി. ആക്രമണം തടയുന്നതിനിടെ റെജിയെ യുവാക്കൾ തോക്കിൻ്റെ പാത്തികൊണ്ട് തലയുടെ പിൻഭാഗത്തും പുറത്തും അടിച്ചുവീഴ്ത്തി സാബുവിനും കുഞ്ഞിക്കണ്ണനും തോക്കിന് അടി യേറ്റു. സംഭവസ്ഥലത്തുനിന്ന് പൊലീസ് പ്രതികളെ പിടികൂടി. അറസ്റ്റിലായവർ സഞ്ചരിച്ച കാറും തോക്കും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310376/middle-aged-man-hit-on-head-in-koothattukulam-bar-injured-say-accused-attacked-without-provocation)