---
title: "നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Two people die in tragic accident after car loses control and crashes into wall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310373/two-people-die-in-tragic-accident-after-car-loses-control-and-crashes-into-wall"
published_at: "2025-08-23T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a944d143576_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.

## Article Content

കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.

റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310373/two-people-die-in-tragic-accident-after-car-loses-control-and-crashes-into-wall)