---
title: "ചിന്ത പുസ്തകോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു "
english_title: "Chinta Book Festival inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310270/chinta-book-festival-inaugurated"
published_at: "2025-08-22T15:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a843e70a276_pusthakam.jpg"
keywords: []
---

# ചിന്ത പുസ്തകോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു 

> **Lead Summary:** തൃപ്പൂണിത്തുറ : ചിന്ത പുസ്തകോത്സവം കൊച്ചി മെട്രോ വടക്കേക്കോട്ട സ്റ്റേഷനിൽ തുടങ്ങി. ആലുവ ഭാഗത്തേക്കുള്ള ടിക്കറ്റ് കൗണ്ടറിനുസമീപം ആരംഭിച്ച പുസ്തകോത്സവം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ അധ്യക്ഷനായി.

## Article Content

തൃപ്പൂണിത്തുറ : ചിന്ത പുസ്തകോത്സവം കൊച്ചി മെട്രോ വടക്കേക്കോട്ട സ്റ്റേഷനിൽ തുടങ്ങി. ആലുവ ഭാഗത്തേക്കുള്ള ടിക്കറ്റ് കൗണ്ടറിനുസമീപം ആരംഭിച്ച പുസ്തകോത്സവം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ അധ്യക്ഷനായി.

ഡോ. കെ ജി പൗലോസ് ആദ്യവിൽപ്പന നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ, എം എസ് ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310270/chinta-book-festival-inaugurated)