---
title: "ചരക്കുലോറി ഇരുചക്രവാഹനത്തിൽ തട്ടി യുവാവ് മരിച്ച സംഭവം ; പ്രതി പിടിയിൽ "
english_title: "Youth dies after being hit by a lorry and a two-wheeler; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310257/youth-dies-after-being-hit-by-a-lorry-and-a-two-wheeler-accused-arrested"
published_at: "2025-08-22T14:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a838c9d022f_arrest.jpg"
keywords: []
---

# ചരക്കുലോറി ഇരുചക്രവാഹനത്തിൽ തട്ടി യുവാവ് മരിച്ച സംഭവം ; പ്രതി പിടിയിൽ 

> **Lead Summary:** കളമശേരി : ഇടപ്പള്ളി ടോളിൽ കഴിഞ്ഞദിവസം യുവാവിന്റെ മരണത്തിനിടയാക്കി, നിർത്താതെപോയ രാജസ്ഥാൻ രജിസ്ട്രേഷന്‍ ചരക്കുലോറിയും ഹരിയാന സ്വദേശി ഡ്രൈവർ മെഹബൂബിനെയും കളമശേരി പൊലീസ് പിടികൂടി.

## Article Content

കളമശേരി : ഇടപ്പള്ളി ടോളിൽ കഴിഞ്ഞദിവസം യുവാവിന്റെ മരണത്തിനിടയാക്കി, നിർത്താതെപോയ രാജസ്ഥാൻ രജിസ്ട്രേഷന്‍ ചരക്കുലോറിയും ഹരിയാന സ്വദേശി ഡ്രൈവർ മെഹബൂബിനെയും കളമശേരി പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നാണ് ഡ്രൈവറെ പിടികൂടിയത്. 19ന് രാത്രി 11.15ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലർ 383ന് സമീപമുണ്ടായ അപകടത്തിൽ പാലക്കാട് എരമയൂർ കൊട്ടാരക്കര വീട്ടിൽ വിനോദിന്റെ മകൻ നിധിൻ വിനോദാണ്‌ (26) മരിച്ചത്.

​ദേശീയപാതയിൽ ഇടപ്പള്ളിയിൽനിന്ന് ആലുവയിലേക്ക് പോകുന്ന ദിശയിലായിരുന്നു നിധിൻ വിനോദിന്റെ ഇരുചക്രവാഹനം. ഇതേ ദിശയിൽ വന്ന ചരക്കുലോറി നിധിന്റെ ഇരുചക്രവാഹനത്തിൽ തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നിധിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

​നിർത്താതെ പോയ ലോറി, സിസിടിവി കാമറയില്‍നിന്നാണ് കളമശേരി പൊലീസ് തിരിച്ചറിഞ്ഞത്. തമിഴ്നാട് പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്നാണ് തിരുപ്പൂരിൽനിന്ന് ഡ്രൈവറെ ലോറിയുമായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310257/youth-dies-after-being-hit-by-a-lorry-and-a-two-wheeler-accused-arrested)