---
title: "ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങി യുവതി ; അഗ്നിരക്ഷാ സേന സാഹസികമായി പുറത്തെത്തിച്ചു"
english_title: "Woman trapped on balcony of flat; Firefighters rescue her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310239/woman-trapped-on-balcony-of-flat-firefighters-rescue-her"
published_at: "2025-08-22T13:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82b0986772_kakkanad.jpg"
keywords: []
---

# ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങി യുവതി ; അഗ്നിരക്ഷാ സേന സാഹസികമായി പുറത്തെത്തിച്ചു

> **Lead Summary:** കാക്കനാട് : ബഹുനില ഫ്ലാറ്റിന്റെ നാലാമത്തെ നിലയിലെ ബാൽക്കണിയിൽ കുടുങ്ങിപ്പോയ യുവതിയെ അഗ്നിരക്ഷാ സേന സാഹസികമായി പുറത്തെത്തിച്ചു.

## Article Content

കാക്കനാട് : ബഹുനില ഫ്ലാറ്റിന്റെ നാലാമത്തെ നിലയിലെ ബാൽക്കണിയിൽ കുടുങ്ങിപ്പോയ യുവതിയെ അഗ്നിരക്ഷാ സേന സാഹസികമായി പുറത്തെത്തിച്ചു.

എൻജിഒ ക്വാർട്ടേഴ്‌സ് പാലച്ചുവടിനു സമീപം 23 നിലകളുള്ള എംഐആർ എംറാൾഡ് പാർക്ക് ഫ്ലാറ്റിൽ ഉച്ചയ്ക്കു 2 നാണ് സംഭവം. മുൻവശത്തെ പ്രധാന വാതിലിന്റെയും അകത്തെ രണ്ടാമത്തെ വാതിലിന്റെയും പൂട്ട് അബദ്ധത്തിൽ വീഴുകയായിരുന്നു.

തുറക്കാനാകാതെ വന്നതോടെ പുറത്തുണ്ടായിരുന്ന ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് ഒരു കിലോമീറ്റർ ദൂരെയുള്ള ഫയർ സ്‌റ്റേഷനിൽ നേരിട്ടെത്തി കാര്യം പറയുകയായിരുന്നു.

അഗ്നിരക്ഷാ സേന സ്‌ഥലത്തെത്തി അഞ്ചാം നിലയിൽ നിന്നു വടം കെട്ടി നാലാം നിലയിലെ മറ്റൊരു അപാർട്മെന്റിൻ്റെ ബാൽക്കണിയിലേക്ക് ഇറങ്ങിയ അഗ്നിരക്ഷ സേനാംഗം അകത്തു പ്രവേശിച്ചു പ്രധാന വാതിൽ ആദ്യം തുറന്നു. ഇതുവഴി മറ്റു സേനാംഗങ്ങൾ കൂടി എത്തി രണ്ടാമത്തെ വാതിലും തുറന്നു സ്ത്രീയെ പുറത്തെത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310239/woman-trapped-on-balcony-of-flat-firefighters-rescue-her)