---
title: "കൂത്താട്ടുകുളം ടൗൺ–ഒലിയപ്പുറം  റോഡ് ഉടൻ നന്നാക്കണം ; സിപിഐ എം   "
english_title: "Koothattukulam Town-Oliyappuram road should be repaired immediately; CPI(M)"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310200/koothattukulam-town-oliyappuram-road-should-be-repaired-immediately-cpim"
published_at: "2025-08-22T11:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a80c59c3a0a_cpim.jpg"
keywords: []
---

# കൂത്താട്ടുകുളം ടൗൺ–ഒലിയപ്പുറം  റോഡ് ഉടൻ നന്നാക്കണം ; സിപിഐ എം   

> **Lead Summary:** കൂത്താട്ടുകുളം : നഗരത്തിലെ സെൻട്രൽ ജങ്‌ഷൻ, മാർക്കറ്റ് റോഡ് ഭാഗം ഉൾപ്പെടെ റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പൊതുമരാമത്ത് കൂത്താട്ടുകുളം സെക്‌ഷൻ ഓഫീസിൽ പ്രതിഷേധിച്ചു.

## Article Content

കൂത്താട്ടുകുളം : നഗരത്തിലെ സെൻട്രൽ ജങ്‌ഷൻ, മാർക്കറ്റ് റോഡ് ഭാഗം ഉൾപ്പെടെ റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പൊതുമരാമത്ത് കൂത്താട്ടുകുളം സെക്‌ഷൻ ഓഫീസിൽ പ്രതിഷേധിച്ചു.

എറണാകുളം ഭാഗത്തേക്ക് ഇടയാർ റോഡ്, ഒലിയപ്പുറം റോഡ് എന്നിവിടങ്ങളിലൂടെ വലിയതോതിൽ ഗതാഗതമുണ്ട്. റോഡ് തകർന്നതോടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.

മാർക്കറ്റ് റോഡ് കൃഷിഭവൻ ഭാഗം, ബസ് സ്റ്റാൻഡ്‌, അശ്വതി കവല, ജയന്തി റോഡ് കവല, ഇടയാർ റോഡ് കവല ഭാഗത്തെ കുഴികൾ വലിയ ഗർത്തങ്ങളായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവ ർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വലിയ കുഴികൾ നികത്തി.

ടാറിങ് ഉടൻ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എംഎൽഎയോട് നാട്ടുകാർ പരാതിപറഞ്ഞെങ്കിലും ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് അറ്റകുറ്റപ്പണി ചെയ്യിക്കാൻ കഴിഞ്ഞിരുന്നില്ല. ഒലിയപ്പുറം–കൂത്താട്ടുകുളം റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിക്കാൻ നാലുകോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310200/koothattukulam-town-oliyappuram-road-should-be-repaired-immediately-cpim)