---
title: "കെഎസ്ആർടിസി എംപാനൽ കണ്ടക്ട‌ർ മരിച്ച നിലയിൽ"
english_title: "KSRTC empanelled conductor found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310175/ksrtc-empanelled-conductor-found-dead"
published_at: "2025-08-22T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7f8b7c2df4_daeth.jpg"
keywords: []
---

# കെഎസ്ആർടിസി എംപാനൽ കണ്ടക്ട‌ർ മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ കണ്ടക്ട‌ർ മരിച്ച നിലയിൽ. കളിയ്ക്കൽ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിൻ്റെ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ കണ്ടക്ട‌ർ മരിച്ച നിലയിൽ. കളിയ്ക്കൽ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിൻ്റെ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീനിവാസൻ പിള്ളയുടെ ഭാര്യയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വീട്ടിൽ നിന്നും കണക്ക് നോക്കാനായി സംഘത്തിൽ എത്തിയതായിരുന്നു ശ്രീനിവാസൻ പിള്ള. വൈകിട്ട് അഞ്ചരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. വിതുര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310175/ksrtc-empanelled-conductor-found-dead)